• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

സർക്കാർജീവനക്കാരുടെ ക്ഷാമബത്ത ഉടൻ നൽകണമെന്ന് രമേശ് ചെന്നിത്തല

by Web Desk 04 - News Kerala 24
July 15, 2023 : 9:05 pm
in Kerala, News
0
A A
0
സർക്കാർജീവനക്കാരുടെ ക്ഷാമബത്ത ഉടൻ നൽകണമെന്ന് രമേശ് ചെന്നിത്തല

തിരുവനന്തപുരം: സർക്കാർ ജീവനക്കാരുടെ ക്ഷാമബത്താ വിഷയത്തിൽ സർക്കാർ കൈക്കൊണ്ടിരിക്കുന്ന നിഷേധാത്മകനിലപാട് വിചിത്രമാണെന്നും തിരുത്തണമെന്നും രമേശ് ചെന്നിത്തല. ജീവനക്കാരുടെ അഞ്ചു ഗഡു ഡി.എ ഇപ്പോൾ കുടിശ്ശികയാണ്. ജൂലൈ ഒന്നു മുതൽ ആറാമത്തെ ഗഡുവിന് ജീവനക്കാർ അർഹമായിരിക്കുകയാണ്.

എന്നാൽ ജീവനക്കാർക്ക് അർഹമായ ഡി.എ അനുവദിക്കുന്നതിൽ നിന്നും സർക്കാർ പുറംതിരിഞ്ഞ് നിൽക്കുകയാണ്. ഇത്തരത്തിൽ ഡി.എ നിഷേധിക്കുന്ന സ്ഥിതിവിശേഷം സംജാതമായിരിക്കുന്നത് ചരിത്രത്തിൽ ആദ്യമായിട്ടാണ്.ഇപ്പോൾ ലഭിച്ചുകൊണ്ടിരിക്കുന്ന ഡിഎയുടെ മൂന്നിരട്ടിയിലധികം തുകയ്ക്ക് ജീവനക്കാർ അർഹരാണ്. എന്നാൽ 2021 ജനുവരി മുതലുള്ള ഡി.എ ജീവനക്കാർക്ക് അനുവദിച്ചിട്ടില്ല. അതേസമയം സംസ്ഥാന സർക്കാരിന്റെ കീഴിലുള്ള ഉയർന്ന ശമ്പളം വാങ്ങുന്ന ഒരു വിഭാഗം ഉദ്യോഗസ്ഥർക്ക് സർക്കാർ ഡി.എ അനുവദിച്ചിട്ടുണ്ട് ഇത് ഇരട്ടത്താപ്പല്ലാതെ മറ്റെന്താണെന്ന് ചെന്നിത്തല ചോദിച്ചു.

വിപണിയിലെ വിലക്കയറ്റം സർവകാല റെക്കോഡ് ഭേദിച്ച് മുന്നേറുകയാണ്. ജീവനക്കാർ ഉൾപ്പെടെ എല്ലാ വിഭാഗം ജനങ്ങളുടെയും ജീവിതം ദുസഹമായി മാറിയിരിക്കുന്നു. ഇതൊന്നും കണ്ടില്ലെന്ന് നടിക്കുന്ന എൽ.ഡി.എഫ് സർക്കാരിന്റെ ജനവിരുദ്ധ നയങ്ങളുടെ ഏറ്റവും വലിയ ഇരയായി മാറിയിരിക്കുകയാണ് സർക്കാർ ജീവനക്കാർ. ലീവ് സറണ്ടറിന്റെ കാര്യത്തിൽ ജീവനക്കാരെ പറ്റിക്കുന്ന രീതിയിലാണ് എൽ.ഡി.എഫ് സർക്കാരിൻ്റെ ഉത്തരവുകൾ.

ലീവ് സറണ്ടർ ജീവനക്കാർക്ക് നേരിട്ട് നൽകാതെ പി.എഫിൽ ലയിപ്പിക്കുന്നത് കാരണം സർക്കാരിന് നിലവിൽ യാതൊരു ബാധ്യതയും ഉണ്ടാകുന്നില്ല. 2027 ൽ അന്ന് അധികാരത്തിലുള്ള സർക്കാരാണ് ഈ ഇനത്തിലുള്ള ബാധ്യത വഹിക്കേണ്ടി വരിക. അതേസമയം ജീവനക്കാർക്ക് വരുമാന നികുതിയിനത്തിൽ ഇരട്ട ബാധ്യതയാണ് ഉണ്ടാവുക. പി.എഫിൽ ലയിപ്പിക്കുന്നത് കാരണം ജീവനക്കാരുടെ കൈയ്യിൽ ലഭ്യമാകാത്ത തുകയുടെ പേരിൽ വരുമാന നികുതി അടക്കേണ്ട ബാധ്യതകൂടെ സർക്കാർ ജീവനക്കാരുടെ തലയിൽ കെട്ടിവയ്ക്കുന്ന സമീപനമാണ് ഈ സർക്കാർ അനുവർത്തിക്കുന്നത്.

തൊഴിലാളി പ്രതിബദ്ധത അവകാശപ്പെട്ട് അധികാരത്തിൽ വന്ന ഒരു സർക്കാരിന് ഇത് യാതൊരുവിധത്തിലും ഭൂഷണമല്ല. ജീവനക്കാർക്ക് കുടിശ്ശികയായ മുഴുവൻ ഡി.എ യും ഉടൻ അനുവദിക്കണമെന്നും സറണ്ടർ ഇനത്തിൽ തുക പി.എഫിൽ ലയിപ്പിക്കുന്നതിന് പകരം പണമായിത്തന്നെ ജീവനക്കാർക്കു നൽകാൻ സർക്കാർ അടിയന്തരനടപടി സ്വീകരിക്കണമെന്ന് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

മണ്ണെണ്ണ വിഹിതം വർധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ജി.ആർ അനിൽ കേന്ദ്രമന്ത്രിയെ കണ്ടു

Next Post

‘ജോലിയില്ലാത്തവൻ’, പതിവായി കളിയാക്കൽ; സഹികെട്ട് മകൻ അച്ഛനെ ക്രിക്കറ്റ് ബാറ്റ് കൊണ്ട് അടിച്ച് കൊന്നു

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
‘ജോലിയില്ലാത്തവൻ’, പതിവായി കളിയാക്കൽ; സഹികെട്ട് മകൻ അച്ഛനെ ക്രിക്കറ്റ് ബാറ്റ് കൊണ്ട് അടിച്ച് കൊന്നു

'ജോലിയില്ലാത്തവൻ', പതിവായി കളിയാക്കൽ; സഹികെട്ട് മകൻ അച്ഛനെ ക്രിക്കറ്റ് ബാറ്റ് കൊണ്ട് അടിച്ച് കൊന്നു

ആശുപത്രിയിലെ ക്രൂരകൊലപാതകം: സംസാരിക്കാനായി പുറത്തേക്ക് വിളിച്ചു, വാക്കുതർക്കം, കത്തിയെടുത്ത് തുരുതുരാ കുത്തി

ആശുപത്രിയിലെ ക്രൂരകൊലപാതകം: സംസാരിക്കാനായി പുറത്തേക്ക് വിളിച്ചു, വാക്കുതർക്കം, കത്തിയെടുത്ത് തുരുതുരാ കുത്തി

രാഹുൽ ഗാന്ധി ഇന്ത്യയെ പരിഹസിക്കുന്ന വിറളിപിടിച്ച രാജവംശം – സ്മൃതി ഇറാനി

രാഹുൽ ഗാന്ധി ഇന്ത്യയെ പരിഹസിക്കുന്ന വിറളിപിടിച്ച രാജവംശം - സ്മൃതി ഇറാനി

വാളയാറിൽ രേഖകളില്ലാതെ കടത്തിയ 40.7 ലക്ഷവുമായി ഒരാൾ പിടിയിൽ

വാളയാറിൽ രേഖകളില്ലാതെ കടത്തിയ 40.7 ലക്ഷവുമായി ഒരാൾ പിടിയിൽ

വ്യാജരേഖ തയ്യാറാക്കി സർക്കാർ ജോലി സ്വന്തമാക്കാൻ ശ്രമം; യുവതി അറസ്റ്റിൽ

വ്യാജരേഖ തയ്യാറാക്കി സർക്കാർ ജോലി സ്വന്തമാക്കാൻ ശ്രമം; യുവതി അറസ്റ്റിൽ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021