ധാരാളം പോഷകങ്ങൾ അടങ്ങിയ പഴമാണ് പപ്പായ. ചർമ്മസംരക്ഷണത്തിന് മികച്ചൊരു പഴമാണ് പപ്പായ. വിവിധ ചർമ്മ പ്രശ്നങ്ങൾ അകറ്റുന്നതിന് പപ്പായ സഹായിക്കുന്നു. മുഖത്തെ ചുളിവുകൾ, കരുവാളിപ്പ്, കണ്ണിന് ചുറ്റുമുള്ള കറുപ്പ് എന്നിവ അകറ്റാൻ പപ്പായ ഫേസ് പാക്കുകൾ സഹായകമാണ്. പപ്പായയിൽ അടങ്ങിയിരിക്കുന്ന പൊട്ടാസ്യം ചർമ്മത്തെ ജലാംശം നൽകുകയും മങ്ങിയതോ വരണ്ടതോ ആകാതിരിക്കുകയും ചെയ്യും. പഴുത്ത പപ്പായ മുഖത്തെ മൃതകോശങ്ങളെ മൃദുവായി നീക്കം ചെയ്യുകയും ചർമ്മത്തെ പുനരുജ്ജീവിപ്പിക്കാൻ സഹായിക്കുകയും ചെയ്യുന്നു. മുഖക്കുരു, പൊട്ടൽ എന്നിവയ്‌ക്ക് കാരണമാകുന്ന അഴുക്കും എണ്ണയും നീക്കം ചെയ്‌തേക്കാം. പപ്പായ എൻസൈമുകളാൽ സമ്പുഷ്ടമാണ്. ഇത് സൂര്യതാപത്തെ ചികിത്സിക്കുന്നതിന് സഹായിക്കുന്നു. മാത്രമല്ല, കറുത്ത പാടുകൾ ഇല്ലാതാക്കി ചർമ്മത്തിന് തിളക്കം നൽകാനും പപ്പായ ഉപയോഗിക്കുന്നു.
പപ്പായ ഫേസ് പാക്ക് ഇങ്ങനെ ഉപയോഗിക്കാം…
ഒന്ന്…
അര കപ്പ് പഴുത്ത പപ്പായ, 2 ടീസ്പൂൺ പാൽ, 1 ടേബിൾ സ്പൂൺ തേൻ എന്നിവ യോജിപ്പിക്കുക. 10 മിനുട്ട് നേരം സെറ്റാകാൻ മാറ്റിവയ്ക്കുക. ശേഷം മുഖത്തും കഴുത്തിലുമായി ഇടുക. ആഴ്ചയിൽ രണ്ടോ മൂന്നോ തവണ ഈ പാക്ക് ഇടാവുന്നതാണ്. നിങ്ങൾക്ക് പാലുൽപ്പന്നങ്ങളോട് അലർജിയുണ്ടെങ്കിൽ ഫേസ് പാക്കിൽ പാൽ ചേർക്കരുത്.
രണ്ട്…
1/4 കപ്പ് പഴുത്ത പപ്പായ, 1/2 കപ്പ് വെള്ളരിക്ക, 1/4 കപ്പ് പഴുത്ത വാഴപ്പഴം എന്നിവ യോജിപ്പിച്ച് പാക്ക് ഉണ്ടാക്കുക. ശേഷം ഈ പാക്ക് മുഖത്തും കഴുത്തിലുമായി ഇടുക. ഉണങ്ങി കഴിഞ്ഞാൽ തണുത്ത വെള്ളത്തിൽ മുഖം കഴുകുക. ആഴ്ചയിൽ രണ്ടോ മൂന്നോ തവണ ഈ പാക്ക് ഇടാവുന്നതാണ്. വെള്ളരിക്ക ചർമ്മത്തെ ജലാംശം നൽകാനും സുഖപ്പെടുത്താനും സഹായിക്കുന്നു. അധിക സെബം കുറയ്ക്കുന്നതിലൂടെ ചർമ്മത്തിന് തിളക്കം നൽകുന്ന ഗുണങ്ങളും വെള്ളരിക്കയിലുണ്ട്.