• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Sunday, November 9, 2025
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News

സ്ത്രീകൾക്കിനി ഡ്രൈവിം​ഗ് ലൈസൻസില്ല ; പുതിയ നിർദ്ദേശവുമായി താലിബാൻ

by Web Desk 06 - News Kerala 24
May 5, 2022 : 12:25 pm
0
A A
0
സ്ത്രീകൾക്കിനി ഡ്രൈവിം​ഗ് ലൈസൻസില്ല ; പുതിയ നിർദ്ദേശവുമായി താലിബാൻ

താലിബാൻ : കഴിഞ്ഞ വർഷം ഓഗസ്റ്റിൽ താലിബാൻ അധികാരത്തിൽ വന്നതോടെ വിനാശകരമായ മാനുഷിക പ്രതിസന്ധിയാണ് അഫ്ഗാനിസ്ഥാൻ നേരിടുന്നത്. ഭക്ഷണത്തിന്റെയും മറ്റ് അവശ്യസാധനങ്ങളുടെയും രൂക്ഷമായ ക്ഷാമത്തിന് പുറമേ, രാജ്യത്ത് ഗുരുതരമായ മനുഷ്യാവകാശ ലംഘനകളും സംഭവിച്ച് കൊണ്ടിരിക്കയാണ്. പ്രത്യേകിച്ച്, താലിബാൻ ഭരണത്തിൻ കീഴിൽ സ്ത്രീകളുടെ ജീവിതം നാൾക്കുനാൾ ദുസ്സഹമാവുകയാണ്. ഇപ്പോൾ കാബൂളിലെയും മറ്റ് പ്രവിശ്യകളിലെയും സ്ത്രീകൾക്ക് ഡ്രൈവിംഗ് ലൈസൻസ്(driving licenses) നൽകരുതെന്ന നിർദ്ദേശമാണ് താലിബാൻ പുറപ്പെടുവിക്കുന്നത്.

എന്നാൽ, താലിബാൻ ഏറ്റെടുക്കുന്നതിന് മുമ്പ്, കാബൂൾ ഉൾപ്പെടെ രാജ്യത്തെ ചില പ്രധാന നഗരങ്ങളിൽ സ്ത്രീകൾ വാഹനമോടിക്കുന്നത് ഒരു സ്ഥിരം കാഴ്ചയായിരുന്നു. എഎഫ്പി വാർത്താ ഏജൻസി പറയുന്നതനുസരിച്ച്, അഫ്ഗാനിസ്ഥാനിലെ ഏറ്റവും പുരോഗമന നഗരമായ ഹെറാത്തിൽ പോലും സ്ത്രീകൾക്ക് ഡ്രൈവിംഗ് ലൈസൻസ് നൽകുന്നത് നിർത്താൻ ഡ്രൈവിംഗ് പരിശീലകരോട് താലിബാൻ ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടിട്ടുണ്ട്. ലൈസൻസ് നൽകുന്നത് നിർത്താൻ വാക്കാൽ നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് ഹെറാത്ത് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ട്രാഫിക് മാനേജ്‌മെന്റ് മേധാവി ജാൻ അഗ അചക്‌സായി പറഞ്ഞു.

ഈ പുതിയ തീരുമാനം സ്ത്രീകളെ കുറച്ചൊന്നുമല്ല ചൊടിപ്പിക്കുന്നത്. അമ്മമാർക്ക് ലഭിച്ചത് പോലുള്ള അവസരങ്ങൾ പുതിയ തലമുറയ്ക്ക് ലഭിക്കാതിരിക്കാൻ താലിബാൻ ശ്രമിക്കുന്നുവെന്നാണ് 29 -കാരിയായ വനിതാ ഡ്രൈവിംഗ് ഇൻസ്ട്രക്ടർ ആദില ആദീൽ പറയുന്നത്. സ്ത്രീകളെ ഡ്രൈവിംഗ് പഠിപ്പിക്കരുതെന്നും, അവർക്ക് ലൈസൻസ് നൽകരുതെന്നും ഞങ്ങളോട് പറഞ്ഞിട്ടുണ്ടെന്നും ആദില പറഞ്ഞു. എന്നാൽ, സ്ത്രീകളെ സംബന്ധിച്ചിടത്തോളം, ആണുങ്ങൾ ഓടിക്കുന്ന വാഹനത്തിൽ ഇരിക്കുന്നതിനേക്കാൾ സുരക്ഷിതത്വം സ്ത്രീകൾ ഓടിക്കുന്ന വാഹനത്തിൽ ഇരിക്കുമ്പോഴാണ് എന്നും അവർ കൂട്ടിച്ചേർത്തു.

ഇതുപോലെതന്നെ അടുത്തിടെ ഇറക്കിയ മറ്റൊരു ഉത്തരവിൽ, അഫ്ഗാനിസ്ഥാനിലെ താലിബാൻ ഭരണകൂടം ആറാം ക്ലാസിന് മുകളിലുള്ള ക്ലാസ്സുകളിൽ പെൺകുട്ടികളെ വിലക്കിയിരുന്നു. അധ്യാപകരുടെ കുറവു കാരണമാണ് ഈ നീക്കമെന്നും ആറാം ക്ലാസ്സ് കഴിഞ്ഞും പഠിക്കാനുള്ള പെൺകുട്ടികളുടെ അവകാശം ഉടൻ തിരികെ കൊണ്ടുവരുമെന്നും താലിബാൻ നേതാക്കൾ പിന്നീട് പറയുകയുണ്ടായി.

താലിബാൻ കഴിഞ്ഞ വർഷം രാജ്യത്തിന്റെ നിയന്ത്രണം ഏറ്റെടുത്തപ്പോൾ, 1996-2001 കാലഘട്ടത്തിൽ അവർ കാട്ടിക്കൂട്ടിയ അതിക്രമങ്ങൾ ഇത്തവണ ആവർത്തിക്കില്ലെന്ന് വാ​ഗ്‍ദ്ധാനം ചെയ്തിരുന്നു. കൂടാതെ, തങ്ങളുടെ സമീപനം മാറി എന്ന് ബോധ്യപ്പെടുത്താൻ തുടക്കത്തിൽ മൃദുഭരണം കാഴ്ച വയ്ക്കുകയും ചെയ്തിരുന്നു. എന്നാൽ, ദിവസം കഴിയുന്തോറും ഇത് സത്യമല്ല എന്ന് തെളിയുകയാണ്. അധികാരത്തിൽ തിരിച്ചെത്തിയ ശേഷം താലിബാൻ സർക്കാർ പെൺകുട്ടികളുടെയും സ്ത്രീകളുടെയും അവകാശങ്ങൾക്ക് കടിഞ്ഞാൺ ഇടുകയാണ്. ഇതിന് പുറമേ, ഇപ്പോൾ ലോകത്ത് ഏറ്റവും കൂടുതൽ ആളുകൾ അടിയന്തര ഭക്ഷ്യ അരക്ഷിതാവസ്ഥയെ നേരിടുന്നത് അഫ്ഗാനിസ്ഥാനിലാണ്. 23 ദശലക്ഷത്തിലധികം ആളുകൾക്ക് സഹായം ആവശ്യമാണവിടെ. കൂടാതെ, ഏകദേശം 95 ശതമാനം ആളുകൾക്കും ഭക്ഷണം അപര്യാപ്തമാണ്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

പ്രശാന്ത് കിഷോറിന്റെ രാഷ്ട്രീയ പാർട്ടി ഇപ്പോഴില്ല; 3,000 കി.മീ. പദയാത്ര പ്രഖ്യാപിച്ചു

Next Post

മഞ്ജുവാര്യരുടെ പരാതി ; ഭീഷണിപ്പെടുത്തിയ സംവിധായകൻ സനൽകുമാർ ശശിധരൻ ; പോലീസ് കസ്റ്റഡിയിലെടുത്തു

Related Posts

കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

November 8, 2025
പീരുമേട് ഭൂപ്രശ്നം – 2017 ലെ സര്‍ക്കാര്‍ ഉത്തരവ് പൂഴ്ത്തി – മുന്‍ ജില്ലാ കളക്ടര്‍ വി.വിഗ്നേശ്വരിയുടെ നടപടികള്‍ സംശയകരം

പീരുമേട് ഭൂപ്രശ്നം – 2017 ലെ സര്‍ക്കാര്‍ ഉത്തരവ് പൂഴ്ത്തി – മുന്‍ ജില്ലാ കളക്ടര്‍ വി.വിഗ്നേശ്വരിയുടെ നടപടികള്‍ സംശയകരം

November 5, 2025
അമിത പലിശ മോഹിച്ച് പണം നിക്ഷേപിച്ചു ; പണം കിട്ടാതായപ്പോള്‍ പഴി ചിറമേല്‍ അച്ചന്

അമിത പലിശ മോഹിച്ച് പണം നിക്ഷേപിച്ചു ; പണം കിട്ടാതായപ്പോള്‍ പഴി ചിറമേല്‍ അച്ചന്

November 5, 2025
കോതമംഗലത്ത് ഷിബു തെക്കുംപുറത്തിന് സാധ്യത മങ്ങുന്നു ; സീറ്റ്  കോൺഗ്രസ് ഏറ്റെടുത്തേക്കും

കോതമംഗലത്ത് ഷിബു തെക്കുംപുറത്തിന് സാധ്യത മങ്ങുന്നു ; സീറ്റ് കോൺഗ്രസ് ഏറ്റെടുത്തേക്കും

November 3, 2025
പീരുമേട്ടിലെ കയ്യേറ്റ ആരോപണങ്ങള്‍ക്ക് പിന്നില്‍ ഗൂഡസംഘം

പീരുമേട്ടിലെ കയ്യേറ്റ ആരോപണങ്ങള്‍ക്ക് പിന്നില്‍ ഗൂഡസംഘം

November 3, 2025
യു.കെയില്‍ വൃദ്ധസദനത്തിന്റെ പേരില്‍ തട്ടിപ്പ് ; പിന്നില്‍ മലയാളികളുടെ നാല്‍വര്‍ സംഘം – അയര്‍ലന്റിലെ പബ് തട്ടിപ്പിന് പിന്നിലും ഈ തിരുട്ടു സംഘം

യു.കെയില്‍ വൃദ്ധസദനത്തിന്റെ പേരില്‍ തട്ടിപ്പ് ; പിന്നില്‍ മലയാളികളുടെ നാല്‍വര്‍ സംഘം – അയര്‍ലന്റിലെ പബ് തട്ടിപ്പിന് പിന്നിലും ഈ തിരുട്ടു സംഘം

November 1, 2025
Next Post
മഞ്ജുവാര്യരുടെ പരാതി ; ഭീഷണിപ്പെടുത്തിയ സംവിധായകൻ സനൽകുമാർ ശശിധരൻ ; പോലീസ് കസ്റ്റഡിയിലെടുത്തു

മഞ്ജുവാര്യരുടെ പരാതി ; ഭീഷണിപ്പെടുത്തിയ സംവിധായകൻ സനൽകുമാർ ശശിധരൻ ; പോലീസ് കസ്റ്റഡിയിലെടുത്തു

കൊടുംചൂടില്‍ ആശ്വാസവാര്‍ത്ത ; സംസ്ഥാനത്ത് വേനല്‍മഴക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്

വേനൽമഴ കനിഞ്ഞു ; കേരളത്തിൽ ഇതുവരെ 66 ശതമാനം അധികമഴ

ഒളിച്ചോടി വിവാഹം കഴിച്ചു ; യുവാവിന്റെ ജനനേന്ദ്രിയം പെണ്‍കുട്ടിയുടെ വീട്ടുകാര്‍ മുറിച്ചു

ഹൈദരാബാദിൽ അന്യമതസ്ഥയെ വിവാഹം കഴിച്ച യുവാവിനെ റോഡിലിട്ട് വെട്ടിക്കൊന്നു

രാമനാട്ടുകരയിൽ പിഞ്ചുകുഞ്ഞിനെ ഉപേക്ഷിച്ച സംഭവം ; അമ്മ കസ്റ്റഡിയില്‍

രാമനാട്ടുകരയിൽ പിഞ്ചുകുഞ്ഞിനെ ഉപേക്ഷിച്ച സംഭവം ; അമ്മ കസ്റ്റഡിയില്‍

ഓ.ഐ.സി.സി. ഓഷ്യാനയുടെ പ്രവർത്തനം ഗ്ലോബൽ ചെയർമാൻ കുമ്പളത്ത് ശങ്കരപ്പിള്ള നിർവ്വഹിച്ചു.

ഓ.ഐ.സി.സി. ഓഷ്യാനയുടെ പ്രവർത്തനം ഗ്ലോബൽ ചെയർമാൻ കുമ്പളത്ത് ശങ്കരപ്പിള്ള നിർവ്വഹിച്ചു.

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In