തിരുവനന്തപുരം : കരകുളം എണിക്കര കാട്ടുവിളാകം രഞ്ചു ഭവനിൽ വസന്തയുടെ മകൾ അര്‍ച്ചനയെ (35) ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. ശിവഗിരി ജംക്ഷനു സമീപം ചൊവ്വാഴ്ച രാത്രി ഒന്‍പതു മണിയോടെ കടന്നുപോയ രാജധാനി എക്സ്പ്രസ് തട്ടിയായിരുന്നു അപകടമെന്നു പൊലീസ് പറഞ്ഞു.മൃതദേഹം വർക്കല താലൂക്ക് ആശുപത്രി മോർച്ചറിയിൽ. അരുവിക്കര പൊലീസ് സ്റ്റേഷനിൽ ഇവരെ കാണാനില്ലെന്ന പരാതിയിൽ അന്വേഷണം നടക്കവേയാണു മരണമുണ്ടായത്.