കുവൈത്ത് സിറ്റി: കുവൈത്തില്‍ നിയമലംഘകരെ പിടികൂടാനുള്ള പരിശോധനകള്‍ ശക്തമായി തുടരുന്നു. വിവിധ തൊഴിൽ മേഖലകളിൽ നിയമലംഘനം നടത്തിയ ആയിരക്കണക്കിന് പ്രവാസികളെയാണ് പരിശോധനകളില്‍ അറസ്റ്റ് ചെയ്തത്.
പുരുഷന്മാർക്കുള്ള മസാജ് പാർലറുകള്‍, മത്സ്യബന്ധനം, കൃഷി, സ്ക്രാപ് യാര്‍ഡുകള്‍ എന്നീ മേഖലകളില്‍ ജോലി ചെയ്യുന്നവര്‍ എന്നിവരെ ലക്ഷ്യമാക്കി മാസങ്ങളോളം ശക്തമായ ഫീല്‍ഡ് ക്യാമ്പയിനുകള്‍ നടത്തി. ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് തലാൽ അൽ ഖാലിദിന്റെ നേരിട്ടുള്ള നിർദ്ദേശപ്രകാരം മാൻപവർ അതോറിറ്റി ഡയറക്ടർ ജനറൽ ഡോ. മുബാറക് അൽ അസ്മിയുടെ നേതൃത്വത്തിലുള്ള സമിതി വെറും മൂന്ന് മാസത്തിനുള്ളിൽ പ്രവർത്തനം ശക്തമാക്കി. ഓഗസ്റ്റ് മുതൽ നവംബർ വരെയുള്ള കാലയളവിൽ സമിതി, റെസിഡൻസി ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്‌മെന്റിന്റെ സഹകരണത്തോടെ റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിക്കുന്ന 9,517 പേരെയാണ് അറസ്റ്റ് ചെയ്തത്. നവംബറിൽ മാത്രം പിടികൂടിയ 1,065 നിയമലംഘകരെ ഉൾപ്പെടെ രാജ്യത്ത് നിന്ന് നാടുകടത്തി.